മോട്ടോറോളയുടെ ജി പവര്‍ സീരിസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. മോട്ടോ ജി57 പവര്‍ എന്ന മോഡലിന്റെ പ്രധാന ആകര്‍ഷണം 7,000 എംഎഎച്ച് ബാറ്ററിയാണ്.
മൂന്നു ദിവസം വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. പൊടിയില്‍നിന്നും വെള്ളത്തില്‍നിന്നും സംരക്ഷണം നല്‍കുന്നതിന് ഐപി 64 റേറ്റിംഗാണ് ഫോണിനു നല്‍കിയിരിക്കുന്നത്.
പ്രത്യേകതകള്‍
- 6.7-ഇഞ്ച് 120 ഹെഡ്സ് റീഫ്രഷ് റേറ്റ് ഉള്ള ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി സ്ക്രീന്‍
- 1050 നൈറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്
- കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ സംരക്ഷണം
- ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 6 എസ് ജെന്‍ 4 പ്രോസസര്‍
- 8ജിബി റാം, 256ജിബി ഇന്റേണല്‍ സ്റ്റോറേജ്
- ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തനം (ആന്‍ഡ്രോയിഡ് 17 ലേക്ക് അപ്ഗ്രേഡും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റും)
- സോണി സെന്‍സറുള്ള 50എംപി പിന് കാമറ
- 8 എംപി മുന്‍ കാമറ
- ഫിംഗര്‍പ്രിന്റ് സെന്‍സര്‍
- 7000 എംഎഎച്ച് ബാറ്ററി
- 30വാട്ട് ടര്‍ബോ ചാര്‍ജിംഗ്
- 5ജി, ഡ്യുവല്‍ 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി കണക്ടിവിറ്റി
- 12,999 രൂപയ്ക്ക് ലഭ്യമാകുന്ന ഫോണ്‍ ഡിസംബര്‍ മൂന്നു മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും.